Skip to main content

കൂടിക്കാഴ്ച രണ്ടിന്

 

കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് ജൂണ്‍ രണ്ടിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. റേഡിയോഗ്രാഫര്‍, ഡെന്റല്‍ അസിസ്റ്റന്റ്, സെക്യൂരിറ്റി സ്റ്റാഫ് ( വനിതകള്‍ ഉള്‍പ്പെടെ) എന്നിവയാണ് ഒഴിവുകള്‍. റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക്  ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡി ആര്‍ ടി) യും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും 45 വയസില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. ഡെന്റല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പ്ലസ്ടു വിജയവും ഏതെങ്കിലും ഡെന്റല്‍ ക്ലിനിക്കില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും, 45 വയസില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. സെക്യൂരിറ്റി സ്റ്റാഫിന് (വനിത 50 വയസ് കവിയരുത്, പുരുഷന്‍ 60 വയസില്‍ കവിയരുത്) മികച്ച കായിക ക്ഷമത ഉണ്ടായിരിക്കണം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 04662267276.

date