Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍(ഐ.സി.എസ്.ആര്‍) 2026- 2027 റഗുലര്‍ ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org.  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ക്ലാസുകള്‍ ജൂണ്‍ 15 ന് ആരംഭിക്കും.

മുസ്ലീം ന്യൂനപക്ഷ സംവരണത്തിന് അര്‍ഹത നിശ്ചയിക്കുന്നതിനുളള പ്രവേശനപരീക്ഷ ജൂണ്‍ 13 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ പൊന്നാനി ഈശ്വരമംഗലത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കരിയര്‍സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04942665489,8281098868,9846715386,9645988778
ഇമെയില്‍:icsrgovt@gmail.com

date