Post Category
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നുമുതല്‍ ഏഴ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനോപകരണ വിതരണോദ്ഘാടനം ബോര്‍ഡ് ഡയറക്ടര്‍ എ വി സുരേഷ് കുമാര്‍ നിര്‍വഹിച്ചു. ജില്ലാ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഉപദേശക സമിതി അംഗം ഡോ. പി കെ വേണു അധ്യക്ഷനായി. ബോര്‍ഡ് ഡയറക്ടര്‍ കെ സി ജയപാലന്‍, ജില്ലാ എക്‌സിക്യൂട്ടീവ് പി എം അബ്ദുല്‍ ഹക്കീം, ഉപദേശക സമിതി അംഗങ്ങളായ കെ പി ജോഷി, കെ ശിവദാസ്, ശിവദാസ്, കോതപുരം വാസു, എന്‍ വിദ്യാധരന്‍, കൃഷ്ണകുമാര്‍, വി എന്‍ കൃഷ്ണന്‍, ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 600ലധികം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റ് നല്‍കി.
date
- Log in to post comments