Skip to main content

കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നോളജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (യോഗ്യത: പ്ലസ് ടൂ), ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത: പ്ലസ് ടൂ), ലോജിസ്റ്റിക്സ് ആന്റ് വെയർഹൗസ് മാനേജ്മെന്റ് (യോഗ്യത: എസ്.എസ്.എൽ.സി) എന്നീ കോഴ്സുകളിലേക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി തൃശൂർ ബി.എസ്.എൻ.എൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെൽട്രോൺ പഠന കേന്ദ്രം നേരിട്ട് സന്ദർശിക്കുകയോ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യണം. ഹെൽപ് ലൈൻ : 8086066644, 0487-2429000.

date