Post Category
സി -ഡിറ്റില്‍ വിവിധ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി -ഡിറ്റ് മാധ്യമ രംഗത്തെ വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സുകളായ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിജിറ്റല്‍ വിഡിയോഗ്രഫി, വീഡിയോ എഡിറ്റിങ് എന്നിവയിലേക്കും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി എന്നിവയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കെ-ഡിസ്‌കിന് കീഴില്‍ വരുന്ന കേരള നോളഡ്ജ് ഇക്കോണമി മിഷന്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ ആറിനകം അപേക്ഷിക്കണം. ഫോണ്‍:- 8547720167,9961491540 വെബ്‌സൈറ്റ്-- https://mediastudies. cdit.org/
date
- Log in to post comments