Skip to main content

മൃഗശാലയിലെ 15 വയസ്സുള്ള സിംഹം ചത്തു

തൃശ്ശൂര്‍ ചെമ്പൂക്കാവിലെ സംസ്ഥാന മ്യൂസിയം ആന്‍ഡ് മൃഗശാലയില്‍ പാര്‍പ്പിച്ചിരുന്ന 15 വയസ്സ് പ്രായമുള്ള ആകാശ് എന്ന സിംഹം ചത്തു. പ്രായാധിക്യത്താലുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് സിംഹത്തിന്റെ മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സിംഹം രണ്ടാഴ്ചയായി കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മോല്‍നോട്ടത്തില്‍ ചികിത്സയിലായിരുന്നു.

date