സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐ.സി.എസ്.ആര്‍) 2026-2027 റഗുലര്‍ ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു https://kscsa.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ക്ലാസുകള്‍ ജൂണ്‍ 15ന് ആരംഭിക്കും. പ്രവേശനത്തിനുള്ള യോഗ്യത, ഫീസ് നിരക്ക്, ഫീസ് ഇളവുകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ https://kscsa.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മുസ്ലീം ന്യൂനപക്ഷ സംവരണത്തിന് അര്‍ഹത നിശ്ചയിക്കുന്നതിനുള്ള പ്രവേശനപരീക്ഷ ജൂണ്‍ 13ന് രാവിലെ 10ന് ഐ.സി.എസ്.ആറില്‍ നടക്കും. വിലാസം- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍ - 679573, ഫോണ്‍-0494 2665489, 8281098868, 9846715386, 9645988778.
- Log in to post comments