സൗജന്യ പി.എസ്.സി പരിശീലനത്തിന് ജൂണ്‍ 24 വരെ അപേക്ഷിക്കാം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ തിരൂര്‍ ആലത്തിയൂരില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് ജൂണ്‍ മൂന്നു മുതല്‍ 24 വരെ അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്. യോഗ്യരായവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍, കോച്ചിങ്് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, കെ.ബി.ആര്‍. കോംപ്ലക്‌സ്, ആലത്തിയൂര്‍, 676102 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലും, 0494 2565056, 9895733289, 9037003619, 9645015017, 9961509439 എന്നീ നമ്പറുകകളിലും ലഭ്യമാണ്.
- Log in to post comments