Skip to main content

മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

പി.എം.എം.എസ്.വൈ സംയോജിത ആധുനിക മത്സ്യഗ്രാമം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് സ്വന്തം ഉടമസ്ഥതയില്‍ ഭവനമുളള മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൊന്നാനി മത്സ്യ ഭവനിലെ തെക്കേകടവ്, മരക്കടവ്, മുക്കാടി, മീന്‍തെരുവ്, മത്സ്യഗ്രാമങ്ങളില്‍ ഉള്‍പെട്ടവര്‍ ജൂണ്‍ 12നകം അപേക്ഷിക്കണം. രണ്ടു ലക്ഷം രൂപയാണ് സഹായധനം ലഭിക്കുന്നത്. അപേക്ഷാ ഫോം മത്സ്യഭവനില്‍ ലഭ്യമാണ്. ഫോണ്‍- 0494- 2666428.

date