Skip to main content

പരാതിപ്പെട്ടി തുറന്നു

ജില്ലാ അഴിമതി നിവാരണസമിതി മലപ്പുറം കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടി എ.ഡി.എം.സി.എസ്. രാജേഷ്, റിട്ട. ജില്ലാ ജഡ്ജി പി. നാരായണന്‍കുട്ടി മേനോന്‍, ഹുസൂര്‍ ശിരസ്താര്‍ കെ.രഘുനാഥ്, ജൂനിയര്‍ സൂപ്രണ്ട് അനുജിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ തുറന്നു. അഴിമതിയുമായി ബന്ധപ്പെട്ട മൂന്നു പരാതികള്‍ ലഭിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിലേക്ക് പരാതികള്‍ കൈമാറി. എല്ലാ മാസവും ആദ്യപ്രവൃത്തി ദിവസം തുറക്കുന്ന കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട അഴിമതി സംബന്ധമായ പരാതികള്‍  നിക്ഷേപിക്കാം.

date