Post Category
അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് കാഷ് അവാർഡിന് അപേക്ഷിക്കാം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.സി പരീക്ഷകളിൽ ഫുൾ എ പ്ലസ്, എ വൺ കരസ്ഥമാക്കിയ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് നൽകുന്ന കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അർഹരായവർ സ്‌കൂൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ മാർക് ലിസ്റ്റിന്റെ പകർപ്പ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷ നൽകണം. അവസാന തിയ്യതി ജൂൺ 15. വിശദ വിവരങ്ങൾക്ക് : 0487 2385900. ലിങ്ക്: https://services.unorganisedwssb.org/index.php/membership/education_scheme_appln.
date
- Log in to post comments