Skip to main content

താത്ക്കാലിക നിയമനം

മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ രാത്രികാല ഡോക്ടര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഇ-ഹെല്‍ത്ത് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റും ടി.സി.എം.സി സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് രാത്രികാല ഡോക്ടര്‍ തസ്തികയിലേക്കും, ബി.പി.സി ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും, കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിഗ്രി/ ഡിപ്ലോമയുള്ളവര്‍ക്ക് ഇ-ഹെല്‍ത്ത് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ രണ്ടിന് വൈകീട്ട് നാല് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ നേരിട്ട് അന്വേഷിക്കുകയോ 0487 2261840 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

date