Skip to main content

ഭക്ഷ്യ സംരംഭകര്‍ വാര്‍ഷിക റിട്ടേണ്‍ മെയ് 31 നകം സമര്‍പ്പിക്കണം

ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുകയും റീപായ്ക്കിങ് ചെയ്യുന്നതുമായ ഭക്ഷ്യ സംരംഭകര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ മെയ് 31 നകം പിഴ കൂടാതെ സമര്‍പ്പിക്കാം. മെയ് 31 ന് ശേഷമുളള ഓരോ ദിവസത്തിനും 100 രൂപ എന്ന കണക്കില്‍ പിഴ അടക്കണം. യഥാസമയം വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാത്ത നിര്‍മ്മാതാക്കള്‍ക്ക് വരും വര്‍ഷങ്ങളില്‍ എഫ്എസ്എസ്എഐ ലൈസന്‍സ് പുതുക്കുവാന്‍ സാധിക്കുന്നതല്ല. ഭക്ഷ്യ സംരംഭകര്‍ക്ക് foscos.fssai.gov.in എന്ന പോര്‍ട്ടല്‍ വഴി വാര്‍ഷിക റിട്ടേണ്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
 

date