Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

സ്വയം തൊഴില്‍ വായ്പ പദ്ധതി

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിക്ക് കീഴില്‍ വായ്പ
അനുവദിക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 50,000 മുതല്‍ 5,000,00 രൂപയാണ് വായ്പ
അനുവദിക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം 5,00,000 രൂപയില്‍ താഴെയുള്ള 18 നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായ്പ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്
ആവശ്യമായ ജാമ്യം ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷാഫോമിനും വിശദ വിവരങ്ങള്‍ക്കുമായി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് പുറകുവശത്തുള്ള സീ ലാന്‍ഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ തളിപ്പറമ്പ് ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0460 2205036,
9188934105.

റാങ്ക് പട്ടിക റദ്ധാക്കി

കണ്ണൂര്‍ ജില്ലാ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍: 105/2020) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ ഏപ്രില്‍ 25ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

കൗണ്‍സിലര്‍ നിയമനം

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്ലൈന്‍ സുരക്ഷ പ്രൊജക്ടില്‍ കൗണ്‍സിലറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  സൈക്കോളജി / സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദം / സൈക്കോളജി / സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലും ബിരുദവും കൗണ്‍സിലിംഗ് മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.  യോഗ്യത, തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സിവില്‍ സ്റ്റേഷന് എതിര്‍ വശത്തുള്ള ഹെല്‍ത്ത് ലൈന്‍ പ്രൊജക്റ്റ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 6282805586, 8111959754.

മുട്ടക്കോഴി വില്‍പ്പന 

മുണ്ടയാട് മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉല്‍പ്പാദന കാലാവധി കഴിയാറായ ഗ്രാമശീ മുട്ടക്കോഴികള്‍ വിതരണത്തിന് തയ്യാറായതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കിലോയ്ക്ക് 100 രൂപ നിരക്കില്‍ മെയ് 29, 30 തീയതികളിലാണ് വില്‍പ്പന. ആവശ്യക്കാര്‍ക്ക് മെയ് 27ന് രാവിലെ 10 മണി മുതല്‍ ബുക്ക് ചെയ്യാം. നിലവിലുള്ള സ്റ്റോക്കനുസരിച്ചാണ് ബുക്കിംഗ്.

റീ ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ആശുപത്രിയുടെ 100 മീറ്റര്‍ പരിധിക്കുള്ളിലുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും റണ്ണിംഗ് കോണ്‍ട്രാക്ടുകളുടെ റീ ടെണ്ടര്‍ ക്ഷണിച്ചു.   മെയ് 26ന് രാവിലെ 10.30 മുതല്‍ ടെണ്ടര്‍ഫോമുകള്‍ ലഭിക്കും. ടെണ്ടറുകള്‍ ജൂണ്‍ ആറുവരെ സ്വീകരിക്കും

date