Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ മറൈന്‍ ക്യാച്ച് അസെസ്സ്‌മെന്റ് സര്‍വ്വേ നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ അപേക്ഷ ക്ഷണിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകര്‍ 20നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 9ന് രാവിലെ 11ന് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0471-2450773
date
- Log in to post comments