Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന കേന്ദ്രത്തിൽ  ജൂലൈ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പി എസ് സി
പരീക്ഷാ  പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്  ആറു മാസത്തെ പരിശീലനം തികച്ചും സൗജന്യമാണ്.  ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 വയസ് തികഞ്ഞ എസ് എസ് എൽ സിയോ ഉയർന്ന യോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. അപേക്ഷിക്കേണ്ട  അവസാന തീയതി  ജൂൺ 20.
ഫോൺ: 9048345123,9947066889 , 9496223724, 04828-202069.

date