Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2026-27 അധ്യായന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോഴ്സുകളുടെ അടിസ്ഥാനയോഗ്യത പ്ലസ് ടു/ തത്തുല്യം ആണ്. അപേക്ഷകൾ www.fcikerala.org എന്ന വെബ്സൈറ്റ് വഴിയും കൂടാതെ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നേരിട്ടും സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15 വൈകുന്നേരം 5 വരെ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2728340, 8075319643, 7561882783, 6238455239.

പി.എൻ.എക്‌സ്. 1747/2026

date