Skip to main content

ഐ.എച്ച്.ആർ.ഡി കോഴ്‌സുകളിലേക്ക് പ്രവേശനം: ജൂൺ 20 വരെ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിലുള്ള വിവിധ പരിശീലന കേന്ദ്രങ്ങളിൽ ജൂൺ മാസത്തിൽ ആരംഭിക്കുന്ന വിവിധ പ്രൊഫഷണൽഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് സെമസ്റ്ററുകൾ അടങ്ങിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ)പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്)ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഓ.എ) എന്നീ കോഴ്‌സുകൾക്ക് പുറമെ ഒരു സെമസ്റ്റർ ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.ഏൽ.ഐ.എസ്) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നിയമാനുസൃതമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും.

പി.ജി.ഡി.സി.എ കോഴ്‌സിന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവുംസൈബർ ഫോറൻസിക്‌സ് കോഴ്‌സിന് ബി.ടെക്ബി.എസ്സി കമ്പ്യൂട്ടർ സയൻസ്ബി.സി.എഎം.ടെക്എം.സി.എ അല്ലെങ്കിൽ എം.എസ്സി കമ്പ്യൂട്ടർ സയൻസ് എന്നിവയുമാണ് അടിസ്ഥാന യോഗ്യത. ഡാറ്റ എൻട്രിലൈബ്രറി സയൻസ് കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയുംഡി.സി.എ കോഴ്‌സിന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.ihrdadmissions.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പൊതുവിഭാഗത്തിന് 177 രൂപയും (150 രൂപ ഫീസും 18 ശതമാനം ജി.എസ്.ടിയും)എസ്.സി-എസ്.റ്റി വിഭാഗങ്ങൾക്ക് 118 രൂപയുമാണ് (100 രൂപ ഫീസും 18 ശതമാനം ജി.എസ്.ടിയും) രജിസ്‌ട്രേഷൻ ഫീസ്. സൈബർ ഫോറൻസിക്‌സ് കോഴ്‌സിന് അപേക്ഷിക്കുന്നവർ ജി.എസ്.ടി നിരക്കുകൾ പ്രത്യേകം നൽകേണ്ടതുണ്ട്.

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ടും മാർക്ക് ലിസ്റ്റുകൾസർട്ടിഫിക്കറ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 20ന്   വൈകിട്ട് നാല് മണിക്ക് മുൻപായി ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തിൽ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോറങ്ങൾ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8547005000 എന്ന കോൾ സെന്റർ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

പി.എൻ.എക്‌സ്. 1748/2026

date