Skip to main content

സൗജന്യ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

 കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുള്ള തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വർക്ക് തൊഴിൽ സാധ്യത വർധിപ്പിക്കുന്ന സൗജന്യ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

സ്‌പെഷ്യൽ കോച്ചിംഗ് സ്‌കീം പ്രകാരം സ്റ്റെനോഗ്രാഫിടൈപ്പ്റൈറ്റിംഗ്ഇംഗ്ലീഷ്പൊതുവിഞ്ജാനംഅരിതമെറ്റിക് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുക. 18 മുതൽ 27 വയസ് വരെയുള്ള പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഒരു വർഷത്തെ കോഴ്സുകൾക്ക് അപേക്ഷിക്കാം.  വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപൻഡ് ലഭിക്കും.

താൽപര്യമുള്ളവർ എസ്.എസ്.എൽ.സിപ്ലസ് ടു സർട്ടിഫിക്കറ്റ്ആധാർ കാർഡ്എംപ്ലോയ്മെന്റ് കാർഡ്വരുമാന സർട്ടിഫിക്കറ്റ്ജാതി സർട്ടിഫിക്കറ്റ്രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 19 ആണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113.

പി.എൻ.എക്‌സ്. 1749/2026

date