Post Category
എൽബിഎസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂൺ മാസം രണ്ടാംവാരം ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, ഡാറ്റാ എൻട്രി & ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്സിന് എസ്.എസ്.എൽ.സി. പാസായവരിൽ നിന്നും കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി. യൂസിങ് ടാലി കോഴ്സിന് പ്ലസ്ടു/ ബി.കോം പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി./ എസ്.ടി./ ഒ.ഇ.സി./ ഒ.ബി.സി.(എച്ച്) എന്നി വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും. ജൂൺ 8 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471-2560333. 9995005055.
പി.എൻ.എക്സ്. 1752/2026
date
- Log in to post comments