പ്ലാസ്റ്റിക് വിമുക്തമാകാൻ കഠിനംകുളം പഞ്ചായത്ത്
* എ.ഡി.എസുകൾക്ക് സൗജന്യമായി 500 സ്റ്റീൽ പാത്രങ്ങളും സ്റ്റീൽ ഗ്ലാസുകളും
വിതരണം ചെയ്തു.
പൂർണമായും പ്ലാസ്റ്റിക്ക് വിമുക്ത ഗ്രാമ പഞ്ചായത്താകുക എന്ന ലക്ഷ്യത്തോടെ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പുതിയ പദ്ധതിയക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഹരിത ചട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിനു കീഴിലെ അയൽക്കൂട്ടങ്ങൾക്ക് സൗജന്യമായി 500 സ്റ്റീൽ പാത്രങ്ങളും 500 ഗ്ലാസുകളും വീതം വിതരണം ചെയ്തു. അയൽക്കൂട്ടങ്ങൾക്ക് ഇവ വാടകയ്ക്കു നൽകാം.
വാടകയ്ക്കു നൽകുന്ന വരുമാനം എ.ഡി.എസുകളുടെ വികസനത്തിനായി ഉപയോഗിക്കാമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. 21,73,500 രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എം. ജലീൽ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
(പി.ആർ.പി. 2874/2018)
- Log in to post comments