Skip to main content

അനധികൃത ചീനവലകൾക്കെതിരേ നടപടി സ്വീകരിക്കും

വേമ്പനാട് കായലിൽ അനധികൃത ചീനവലകൾ സ്ഥാപിച്ചും, നിയമാനുസൃതമായ കരം ഒടുക്കാതെയും മീൻ പിടിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ നിയമാനുസൃത രജിസ്ട്രേഷൻ ഉള്ള ചീനവലകൾക്ക് കരം കുടിശ്ശിക ഉണ്ടെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ്, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട രേഖകളുമായി വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിൽ എത്തി കരമടയ്ക്കണം. വിശദവിവരത്തിന്് 0481-2566823 എന്ന നമ്പരിൽ ബന്ധപ്പെടണം.  

date