Skip to main content

ലോക പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം ഇന്ന്

മന്ത്രി കെ എ തുളസി ഉദ്ഘാടനം ചെയ്യും

ലോക പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ അഞ്ച്) രാവിലെ പത്തിന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി ഉദ്ഘാടനം ചെയ്യും. സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയില്‍
 ഫോറസ്ട്രി ക്ലബ്ബ് വിദ്യാര്‍ഥികള്‍ക്കായുള്ള 'ഗ്രീന്‍ ബയിങ'് (green buying) പദ്ധതി ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീലത അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.    

 

date