Post Category
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ മേട്രൻ താൽക്കാലിക തസ്തികയിലേയ്ക്ക് പത്താം ക്ലാസ്സും 40 നും 60 നും ഇടയിൽ പ്രായവുമുള്ള വനിത ഉദ്യോഗാർത്ഥികളുടെ വാക്ക്-ഇൻ-ഇൻർവ്യൂ ജൂൺ 17 രാവിലെ 10.30ന് കോളേജിൽ നടത്തും. സമാന തസ്തികയിൽ പ്രവൃത്തി പരിചയം അഭിലഷണിയം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.
പി.എൻ.എക്സ്. 1811/2026
date
- Log in to post comments