പ്രമാണ പരിശോധന
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 01.09.2025 ൽ വിജ്ഞാപനം ചെയ്ത - തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലാ ഓഫീസർ (കാറ്റഗറി നമ്പർ 43/2025) തസ്തികയുടെ ഏപ്രിൽ 17ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികളുടെ പ്രമാണ പരിശോധന ജൂൺ 10 രാവിലെ 9 മുതൽ കേരള ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാകുന്നതിനുള്ള മെമ്മോ ഉദ്യോഗാർത്ഥികളുടെ 'ദേവജാലിക' പ്രൊഫൈലിലെ Document Verification Memo -> Download Memo ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർത്ഥികൾ വിജ്ഞാപനപ്രകാരമുള്ള യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും വെരിഫിക്കേഷൻ മെമ്മോയും സഹിതം നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകണം. പ്രമാണ പരിശോധനയുടെ സമയം, സ്ഥലം, തീയതി എന്നിവ മാറ്റി നൽകുന്നതല്ല. പ്രമാണ പരിശോധനയുടെ അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പരിലേക്ക് എസ്.എം.എസ് മുഖേനയും അയച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.
പി.എൻ.എക്സ്. 1816/2026
- Log in to post comments