Skip to main content

ജില്ലാ വികസന സമിതി യോഗം ചേർന്നു

ജില്ലാ വികസന സമിതിയോഗം ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയുടെ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സെൻസസ്-2027-ന്റെ ആദ്യഘട്ടമായി വിവരങ്ങൾ ഓൺലൈനിൽ രേഖപ്പെടുത്താനുള്ള 'സെൽഫ് എന്യുമറേഷൻ' ജൂൺ 16 മുതൽ 30 വരെ നടക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങളുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ ചർച്ച ചെയ്തു. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് നഗരപ്രദേശത്തേക്കുള്ള ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കൽ, കഴക്കൂട്ടം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം, ഇടവ വില്ലേജ് ഓഫീസ് നിർമ്മാണം, വർക്കല ടൂറിസം മേഖലയിൽ സിസിടിവി സ്ഥാപിക്കൽ, ആറ്റിങ്ങൽ ആലങ്കോട് ജംഗ്ഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സിഗ്നൽ പ്രവർത്തനക്ഷമമാക്കൽ തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

വി.മുരളീധരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, എഡിഎം നിർമൽ കുമാർ.ജി, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ശിവദാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

date