Post Category
പരീക്ഷ നടത്തും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 (സപ്ലിമെന്ററി) (ഇആർ1991) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ വച്ച് സെപ്റ്റംബർ 23 മുതൽ നടത്തും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 25 ന് മുമ്പായി ബന്ധപ്പെട്ട കേളേജുകളിൽ സമർപ്പിക്കേണ്ടതും അതാത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ ജൂലൈ 31 ന് മുമ്പായി ചെയർപേഴ്സൺ, ബോർഡ് ഓഫ് ഡി.ഫാം എക്സാമിനേഷൻസ്, തിരുവനന്തപുരം -695011 വിലാസത്തിൽ അയക്കേണ്ടതുമാണ്. വിശദ വിവരങ്ങൾക്ക്: www.dme.kerala.gov.in .
പി.എൻ.എക്സ്. 1852/2026
date
- Log in to post comments