കേരഫെഡ് : വെളിച്ചെണ്ണ വിലകുറച്ചു
ഉപഭോക്താക്കൾക്ക് ആശ്വാസമായി കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. ഒരു ലിറ്റർ പാക്കറ്റിന് 375 രൂപയിൽ നിന്ന് 332 രൂപ ആയിട്ടാണ് കുറച്ചത്. 900 എം.എല്ലിന്റെ പാക്കറ്റിന് 338 രൂപയിൽ നിന്ന് 299 രൂപയും 500 എം.എല്ലിന്റെ പാക്കറ്റിന് 189 രൂപയിൽ നിന്ന് 167 രൂപയായും കുറച്ചിട്ടുണ്ട്. സർക്കാർ ഉൽപ്പന്നമായ കേരഫെഡ് കേര വെളിച്ചെണ്ണ വിപണിയിൽ വൻ തോതിൽ വിൽപന നടത്തി വരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയും വിശ്വാസ്യതയും നേടിയിട്ടുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തി ''കേര'' എന്ന പേരിനോട് സാദൃശ്യമുള്ള വ്യാജ ബ്രാൻഡുകൾ വിപണിയിൽ വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം ബ്രാൻഡുകൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്നും കേര വെളിച്ചെണ്ണ വാങ്ങുമ്പോൾ കേരഫെഡിന്റെ ബ്രാൻഡ് ചിഹ്നം ഉറപ്പാക്കണമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 1856/2026
- Log in to post comments