Post Category
ഒഴിവ്
പത്തനംതിട്ട ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എം.എസ്.യു-യു.ജി (വെറ്ററിനറി) തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബന്ററിയിൽ ബിരുദവും വേൾഡ് വെറ്ററിനറി സർവീസിൽ നിന്നുള്ള പരിശീലന സർട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷനുമാണ് യോഗ്യത. മലയാള ഭാഷ അറിയണം. എൽ.എം.വി ലൈസൻസും വേണം. നശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 12നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
പി.എൻ.എക്‌സ്. 1857/2026
date
- Log in to post comments