Post Category
അപേക്ഷ ക്ഷണിച്ചു
2026-27 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അറബിക്, മാത്തമാറ്റിക്സ് വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ ആക്ട് പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താൽപ്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ ജൂൺ 15ന് വൈകുന്നേരം 4ന് മുമ്പായി തപാൽ വഴിയോ നേരിട്ടോ കോളേജിൽ സമർപ്പിക്കണം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.
പി.എൻ.എക്സ്. 1858/2026
date
- Log in to post comments