Post Category
യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ
എസ്.ആര്.സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു അഥവാ തത്തുല്യം. പ്രായപരിധി: 18 വയസ്. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ പ്രവേശനം ലഭിക്കും. അപേക്ഷ https://app.srccc.in/register മുഖേന ജൂണ്‍ 30നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്.
ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി. ഒ., തിരുവനന്തപുരം-33. ഫോണ്‍ നം: 0471 2325101, 8281114464. കടപ്പാക്കട യോഗ അസോസിയേഷന് ഓഫ് കേരള (8547052494) ആണ് ജില്ലയിലെ പഠന കേന്ദ്രം
date
- Log in to post comments