Skip to main content

തൊഴില്‍ മേള - നിയുക്തി 2026

ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും തൊടുപുഴ ന്യൂമാന്‍ കോളേജിന്റെയും ആഭിമുഖ്യത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ജൂണ്‍ 13 ന് രാവിലെ 9 മുതല്‍ സൗജന്യ ജോബ് ഫെയര്‍ നിയുക്തി 2026 സംഘടിപ്പിക്കുന്നു. ലുലു ഗ്രൂപ്പ് ഇന്ത്യയുടെ സെയില്‍സ് അസോസിയേറ്റ്, കാഷ്യര്‍, ഡ്രൈവര്‍ (എല്‍എംവി/എച്ച്എംവി), സൂപ്പര്‍വൈസര്‍ (റീറ്റെയ്ല്‍), ഹെല്‍പ്പര്‍, കമ്മിസ്/ഡിസിഡിപി/സിഡിപി, ഫിഷ് മോംഗര്‍/അസിസ്റ്റന്റ് ഫിഷ് മോംഗര്‍, ബുച്ചര്‍/അസിസ്റ്റന്റ് ബുച്ചര്‍, മെയ്ന്റനന്‍സ് ടെക്‌നീഷ്യന്‍ എന്നീ തസ്തികളി ലേക്കാണ് ജോബ് ഫെയര്‍ നടക്കുന്നത്. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും മേല്‍പറഞ്ഞ തൊഴിലുകളില്‍ പരിചയമുള്ളവര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ https://privatejobs.employment.kerala.gov.in/ എന്ന പ്രൈവറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868272262, 9037650233.
 

date