Skip to main content

ഇലക്ട്രീഷ്യന്‍-കം-പ്ലംബര്‍ ഒഴിവ്

തൃശ്ശൂര്‍ നായരങ്ങാടി ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-27 വര്‍ഷത്തേക്ക് ഇലക്ട്രീഷ്യന്‍-കം-പ്ലംബര്‍ തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂണ്‍ 18-ന് രാവിലെ 10.30-ന് സ്‌കൂളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. പത്താം ക്ലാസും ഐടിഐ ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍ ട്രേഡ് (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, കെ.എസ്.ഇ.ബി നല്‍കിയ വയര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്/ പെര്‍മിറ്റ്/ വയര്‍മാന്‍ ലൈസന്‍സും ഉണ്ടായിരിക്കണം. 22 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം, ലൈസന്‍സ്, ആധാര്‍ എന്നിവയുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 18-ന് രാവിലെ പത്തിന് ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇ മെയില്‍: mrschalakudy@yahoo.com. ഫോണ്‍: 0480 2960400, 8075694117.
 

date