Post Category
ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ ജൂണ്‍ 13 ന്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2025-ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ ജൂണ്‍ 13 ന് നടക്കും. മലപ്പുറം ജില്ലയിലെ പരീക്ഷ കോട്ടപ്പടിയിലുള്ള ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ വകുപ്പിന്റെ https://samraksha.ceikerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാ സമയത്തിന് 30 മിനിറ്റ് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ എത്തണം. പരീക്ഷയ്ക്ക് സാധാരണ കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സയന്റിഫിക് കാല്‍ക്കുലേറ്ററുകള്‍ അനുവദിനീയമല്ല. കൂടുതല്‍ വിവരങ്ങള്‍ 0483-295003, 0471-2339233 എന്നീ ഫോണ്‍ നമ്പറുകളില്‍ ലഭ്യമാണ്.
date
- Log in to post comments