Skip to main content

*വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്*

2025-26 അധ്യയന വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ എല്ലാ വിഷയങ്ങളിലും എ1/ എ+ ലഭിച്ചവരും സിബിഎസ്ഇ, ഐ സി എസ് ഇ സ്ട്രീമുകളില്‍ അഗ്രിഗേറ്റ് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചവരുമായ വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് ഒറ്റ തവണ ക്യാഷ് അവാര്‍ഡിനുള്ള  അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈന്‍ മുഖേന ജൂലൈ 30നകം വയനാട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04936 202668.

date