Skip to main content

പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങൾക്കായി നൈപുണ്യ-തൊഴിൽ ശിൽപശാല

 പട്ടികജാതി വികസന വകുപ്പ് പി.എം എ.ജെ.എ.വൈ-ഉന്നതി (PM AJAY-UNNATI) പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങൾക്കായുള്ള നൈപുണ്യ വികസനംസംരംഭകത്വംസ്ഥിരതയുള്ള തൊഴിൽ അവസരങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഏകദിന ശിൽപശാല സംഘടിപ്പിക്കും. നാളെ (ജൂൺ 12) രാവിലെ 9.30ന് തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടക്കുന്ന ശിൽപശാല പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന-ദേശീയ തലത്തിലുള്ള വിവിധ സർക്കാർ വകുപ്പുകൾസ്‌കിൽ ഡെവലപ്മെന്റ് ഏജൻസികൾധനകാര്യ സ്ഥാപനങ്ങൾവ്യവസായ സംഘടനകൾപരിശീലന സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. നൈപുണ്യ വികസനംതൊഴിൽസംരംഭകത്വംസാമ്പത്തിക ഉൾക്കൊള്ളൽഉപജീവന മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

പി.എൻ.എക്‌സ്. 1938/2026

date