Post Category
വർക്കിംഗ് പ്രൊഫഷണൽ സായാഹ്ന ഡിപ്ലോമ കോഴ്സ് അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വർക്കിംഗ് പ്രൊഫഷണൽ സായാഹ്ന ഡിപ്ലോമ കോഴ്സിലേക്ക് താത്കാലിക ലക്ചറർ, സിവിൽ എഞ്ചിനിയറിംഗ് തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 15 രാവിലെ 10 ന് കോളേജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫസ്റ്റ് ക്ലാസ് ബിടെക് ഇൻ സിവിൽ എഞ്ചിനിയറിങ്ങാണ് യോഗ്യത. കൂടുതൽവിവരങ്ങൾക്ക്: 0471-2360391.
പി.എൻ.എക്‌സ്. 1940/2026
date
- Log in to post comments