Post Category
ഹോം ഗാര്‍ഡ് തെരഞ്ഞെടുപ്പ്
1960 ലെ ഹോം ഗാര്‍ഡ്സ് ആക്ട് ചട്ടങ്ങള്‍, 2009 ലെ ഹോം ഗാര്‍ഡ്സ് ഭേദഗതി ചട്ടങ്ങള്‍ എന്നിവയ്ക്ക് വിധേയമായി ഇടുക്കി ജില്ലയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പുരുഷ/വനിത ഹോം ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു. ആര്‍മി, നേവി, എയര്‍ഫോഴ്സ്, പാരാ മിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍, ഫയര്‍ഫോഴ്സ് തുടങ്ങിയ സംസ്ഥാന സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം. എസ് എസ് എല്‍ സി യാണ് യോഗ്യത. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും.
താല്‍പ്പര്യമുളളവര്‍ ജൂണ്‍ 20 നും ജൂലൈ 4 നും ഇടയിലുളള പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ 10 നും വൈകിട്ട് 5 നും ഇടയില്‍ ഇടുക്കി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497920164
date
- Log in to post comments