Skip to main content

എറിയാട് ഗവ. ഐ.ടി.ഐ. പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം

എറിയാട് ഗവ. ഐ.ടി.ഐയില്‍ 2026 അധ്യയന വര്‍ഷത്തെ വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ കാലാവധിയുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. താത്പര്യമുള്ളവര്‍ ജൂണ്‍ 30 ന് വൈകിട്ട് അഞ്ചിനകം https://www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 100 രൂപ.

അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ നടത്തണം. ജൂണ്‍ 15 ന് രാവിലെ പത്ത് മുതല്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ച് വരെയാണ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള സമയം അനുവദിച്ചിരിക്കുന്നത്. അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല. എല്ലാ ട്രേഡുകളിലും 30 ശതമാനം വനിതാ സംവരണവും, എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ സംവരണവും ഉണ്ടായിരിക്കും. ഇ മെയില്‍: itieriyadu@gmail.com ഫോണ്‍: 0480 2804320.
 

date