Skip to main content

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി - കണ്ണൂരിന് കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ്) ഹിന്ദി തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 16 ന് രാവിലെ 11 ന് തോട്ടടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസിലാണ് വാക്-ഇന്‍-ഇന്റര്‍വ്യൂ. ഹിന്ദി വിഷയത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യു.ജി.സി. നെറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അധ്യാപന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം 16 ന് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 8281574390.

date