Post Category
വാഹനം ആവശ്യമുണ്ട്
തൃശ്ശൂര്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള 1000 സി.സിയില്‍ കുറയാത്ത എഞ്ചിന്‍ കപ്പാസിറ്റിയുള്ള വാഹനം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ജൂണ്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ ശിശുവികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2361500.
date
- Log in to post comments