Post Category
ക്യാഷ് അവാർഡിന് അപേക്ഷിക്കാം
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കൾക്ക് ഒറ്റത്തവണ ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തിലെ പരീക്ഷകളിൽ കേരള സിലബസിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ എല്ലാ വിഷയത്തിനും എവൺ/എപ്ലസ് ലഭിച്ചവർക്കും സിബിഎസ്ഇ അല്ലെങ്കിൽ ഐസിഎസ്ഇ സ്കീമുകളിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്കും അപേക്ഷിക്കാവുന്നതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. https/serviceonline.gov.in/kerala -യിലൂടെ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് 10. വിശദവിവരങ്ങൾക്ക് 0471-2472748
date
- Log in to post comments