Skip to main content

പി ആര്‍ ഡി വീഡിയോ സ്ട്രിംഗര്‍മാരുടെ പാനലിലേക്ക് 18 വരെ അപേക്ഷിക്കാം

 

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലോഷന്‍സ് വകുപ്പിനായി വീഡിയോ കവറേജ് നടത്തുന്നതിന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ പുതിയ പാനല്‍ രൂപീകരിക്കുന്നു. യോഗ്യത- പ്രീഡിഗ്രി, പ്ലസ് ടു അഭിലഷണീയം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത് വോയ്‌സ് ഓവര്‍ നല്‍കി വാര്‍ത്തകളായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പി ആര്‍ ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രഫി, വീഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന.

അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരും സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സും വാഹനവും ഉള്ളവരാകണം. വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും വാര്‍ത്താബോധവും ഉണ്ടാകണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫഷണല്‍ ക്യാമറയും അനുബന്ധഉപകരണങ്ങളും ഉണ്ടായിരിക്കണം. പ്രൊഫഷണല്‍ എഡിറ്റ് സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പും സെര്‍വറിലേക്ക് ദൃശ്യങ്ങള്‍ തല്‍സമയം അയക്കാനുള്ള സംവിധാനവും ഉണ്ടാകണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതനമായ ഇലക്ട്രോണിക് വാര്‍ത്താശേഖരണ സൗകര്യങ്ങള്‍, ലൈവ് വീഡിയോ ട്രാന്‍സ്മിഷന്‍, ബാക്ക്പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ എന്നിവ അധികയോഗ്യതയാണ്.  

ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ, കേസില്‍പെട്ടവരോ, ശിക്ഷിക്കപ്പെട്ടവരോ ആകരുത്. ഇത്‌സംബന്ധിച്ച താമസപരിധിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റും കേസുകള്‍ ഇല്ലെന്ന രേഖയും ഹാജരാക്കണം. വിശദമായ ബയോഡാറ്റ, കൈവശമുള്ള വിഡിയോ ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജൂണ്‍ 18ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, പിന്‍-678001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0491 2505329.

date