Post Category
ചര്‍ക്കകളുടെ വിതരണോദ്ഘാടനം
ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിനു അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 65 ചര്‍ക്കകളുടെ വിതരണോദ്ഘാടനം കിഴക്കഞ്ചേരി ഖാദി ഉല്പാദന കേന്ദ്രത്തില്‍ ടി.എം ശശി എം.എല്‍.എ നിര്‍വഹിച്ചു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് എം. കലാധരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രത്നകുമാരി, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ചന്ദ്രന്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം യു അഷ്റഫ്, സ്ഥിരംസമിതി അധ്യക്ഷരായ ബാബു, സജിത ശിവദാസ്, എം. തങ്കപ്പന്, വാര്‍ഡ് മെമ്പര്‍ എം. അശോകന്, പ്രൊജക്റ്റ് ഓഫീസര്‍ ഷിബി ആന്റണി, വില്ലേജ് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ പി. സത്യനിര്‍മ്മല തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments