Post Category
കൗൺസിലിങ്ങിന് രജിസ്റ്റർ ചെയ്യാം
2026-27 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകർക്ക് ജൂൺ 15 വരെ അഡ്മിഷൻ പോർട്ടലിലെ 'Counselling Registration' എന്ന ലിങ്ക് വഴി കൗൺസിലിംഗിനു വേണ്ടി രജിസ്റ്റർ ചെയ്യാം. അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് (ഇടുക്കി, വയനാട് എന്നീ ജില്ലകൾക്കു പുറമെ) ഒരേസമയം കൗൺസിലിംഗിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്റ്റർ ചെയ്തവരെ മാത്രമെ കൗൺസിലിംഗിനു ഹാജരാകുവാൻ അനുവദിക്കുകയുള്ളു.
വിശദവിവരങ്ങൾക്ക് https://le.polyadmission.org യിലോ സമീപത്തുള്ള പോളിടെക്‌നിക് കോളേജിലെ ഹെല്പ് ഡെസ്‌കിലോ ബന്ധപ്പെടാം.
പി.എൻ.എക്‌സ്. 1959/2026
date
- Log in to post comments