Skip to main content

താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. പ്രായ പരിധി 01.01.2025 ന് 40 വയസു കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ശമ്പള സ്‌കെയിൽ : 57,700 - 1,82,400 രൂപ. യോഗ്യത : Post MSc in Radiological Physics/MSc Medical Physics OR any other PG Degree/Diploma Recognized By AERB OR Basic Qualification along with Internship with 1 yearRSO MEDICAL CERTIFICATION FROM BARC.

നിശ്ചിത യോഗ്യതയുള്ളവർ പ്രായംവിദ്യാഭ്യാസ യോഗ്യതപ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 19 നകം ബന്ധപ്പെട്ട പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

പി.എൻ.എക്‌സ്. 1965/2026

date