Skip to main content

അറിയിപ്പുകള്‍

അങ്കണവാടി വര്‍ക്കര്‍ നിയമനം

ജില്ലാ ഐ.സി.ഡി.എസ് അര്‍ബന്‍ 3 പ്രോജക്ടിന് കീഴില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് ഒന്ന് മുതല്‍ ഏഴ് വരെ വാര്‍ഡുകളുടെയും 63 മുതല്‍ 76 വരെ വാര്‍ഡുകളുടെയും പരിധിയിലുള്ളവരും പത്താം ക്ലാസ് പാസായവരും ആയിരിക്കണം. പ്രായപരിധി: 18-46. അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂണ്‍ 30. ഫോണ്‍: 0495 2461197, 9995735638, 9037993998.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും ആറ് ലക്ഷം വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സിക്ക് സമാനമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഒ.ബി.സി (എച്ച്) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. സ്‌കൂളുകളില്‍നിന്ന് അര്‍ഹരായ വിദ്യാര്‍ഥികളുടെ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 15.

റാങ്ക് പട്ടിക കാലഹരണപ്പെട്ടു

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ -അറബിക് (കാറ്റഗറി നമ്പര്‍: 171/2024) തസ്തികയിലേക്ക് 2025 നവംബര്‍ 11ന് പ്രാബല്യത്തില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 

സപ്പോര്‍ട്ട് പേഴ്‌സണ്‍ നിയമനം

പോക്‌സോ കേസുകളില്‍ ഇരകളാക്കപ്പെട്ട കുട്ടികള്‍ക്ക് വൈകാരികവും മാനസികവുമായ പിന്തുണ നല്‍കുന്നതിനും സംരക്ഷണം നല്‍കുന്നതിനും കേസില്‍ നിയമപരമായ സഹായങ്ങള്‍ നല്‍കുന്നതിനുമായി 'മിഷന്‍ വാത്സല്യ' പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് പേഴ്‌സണ്‍മാരെ നിയമിക്കും. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/മനഃശാസ്ത്രം/ശിശുവികസനം എന്നീ വിഷയങ്ങളില്‍ പി.ജി അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ വിദ്യാഭ്യാസവും വികസനവും സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും. ചില്‍ഡ്രന്‍സ് ഹോം/ഷെല്‍ട്ടര്‍ ഹോം എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയില്‍ ഫോട്ടോ പതിച്ച്, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 19ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാംനില, ബി ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍: 0495 2378920.
 

അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ നിയമനം

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് അനസ്‌തേഷ്യ ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 23ന് രാവിലെ 10ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷക്കൊപ്പം ഫോട്ടോ പതിച്ച ബയോഡേറ്റ, യോഗ്യതയും പരിചയവും ജനന തീയതിയും തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും ആധാര്‍കാര്‍ഡും അവയുടെ പകര്‍പ്പുകളും സഹിതം എത്തണം.  
യോഗ്യത: ഡിപ്ലോമ ഇന്‍ ഓപറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍: 0495 2721998.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ സൈനികക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീന്‍ രണ്ടു വര്‍ഷത്തേക്ക് വാടക വ്യവസ്ഥയില്‍ നടത്താന്‍ താല്‍പര്യമുള്ള വിമുക്തഭടന്മാര്‍, വിമുക്തഭട സംഘടനകള്‍, യുദ്ധത്തില്‍ മരണപ്പെട്ടവരുടെ ഭാര്യമാര്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. സെക്രട്ടറി, അമല്‍ഗമേറ്റഡ് ഫണ്ട്, സൈനിക ക്ഷേമ ഡയറക്ടറുടെ കാര്യാലയം, 
വികാസ് ഭവന്‍, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ജൂണ്‍ 18ന് വൈകീട്ട് മൂന്നിന് മുമ്പ് ലഭിക്കണം. കവറിന് പുറത്ത്, സൈനിക സെന്റ്ര്‍, കോഴിക്കോട് കാന്റ്ീന്‍ നടത്തിപ്പിനുള്ള ദര്‍ഘാസ് എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495 2771881.

സോണോളജിസ്റ്റ് നിയമനം

കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന സോണോളജിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 30ന് രാവിലെ 11ന് നടക്കും. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 9446314406. 

തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ -അറബിക് (യു.പി.എസ് എന്‍.സി.എ വിശ്വകര്‍മ, കാറ്റഗറി നമ്പര്‍: 515/2025) തസ്തികയിലേക്ക് 2025 നവംബര്‍ 28ന് പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷിച്ച ഏക ഉദ്യോഗാര്‍ഥി പരീക്ഷക്ക് ഹാജരാകാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

വുമണ്‍ ഫെസിലിറ്റേറ്റര്‍, പകല്‍വീട് കെയര്‍ ടേക്കര്‍

പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍, പകല്‍വീട് കെയര്‍ ടേക്കര്‍ തസ്തികകളില്‍ ദിവസവേതന/കരാര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 20ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത: കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ -എം.എസ്.ഡബ്ല്യൂ/വുമണ്‍ സ്റ്റഡീസ്/ ജെന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യോളജി/സൈക്കോളജി. പകല്‍വീട് കെയര്‍ ടേക്കര്‍: പ്ലസ് ടു/പ്രീഡിഗ്രി.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷ, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2431880.

അധ്യാപക നിയമനം

വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ കമ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, യോഗ, ഹോട്ടല്‍ മാനേജ്‌മെന്റ്, അക്കൗണ്ടന്‍സി വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കും. കമ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, അക്കൗണ്ടന്‍സി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവയുള്ളവര്‍ക്കും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് യോഗ, ഹോട്ടല്‍ മാനേജ്മെന്റ് വിഷയങ്ങളിലും അപേക്ഷിക്കാം. രേഖകള്‍ സഹിതം ജൂണ്‍ 23ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0495 2385861.

ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ് (ജൂനിയര്‍) അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 29ന് രാവിലെ 11ന് നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. 

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം

കേരള ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപറേഷന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 20 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍: 0495 2372131, 9745531608, 8943585940. വെബ്‌സൈറ്റ്: www.fcikerala.org

കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തും. 
തസ്തിക, അഭിമുഖ തീയതി, സമയം ക്രമത്തില്‍: ലാബ് ടെക്‌നീഷ്യന്‍ -ജൂണ്‍ 18, രാവിലെ 10.30. ഡോക്ടര്‍ -ജൂണ്‍ 19, രാവിലെ 10.30. ഫാര്‍മസിസ്റ്റ് -ജൂണ്‍ 19, രാവിലെ 11.30. സ്്റ്റാഫ് നഴ്‌സ് -ജൂണ്‍ 22, രാവിലെ 10.30.
ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായവും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണം.

date