Skip to main content
മലമ്പനി, മന്ത് രോഗനിര്‍ണയത്തിനായി നടത്തിയ രാത്രികാല രക്തപരിശോധന

മലമ്പനി, മന്ത് രോഗനിര്‍ണയം: രാത്രികാല രക്തപരിശോധന നടത്തി

ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കോഴിക്കോട് ബീച്ച് ഫുഡ് സ്ട്രീറ്റിലെ കച്ചവടക്കാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കുമായി രാത്രികാല രക്തപരിശോധന നടത്തി. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും ചേര്‍ന്ന് കോര്‍പറേഷന്‍ ഓഫീസില്‍ നടത്തിയ ക്യാമ്പില്‍ 57 അതിഥി തൊഴിലാളികളുടെയും 118 തദ്ദേശീയരുടെയും രക്തം പരിശോധിച്ചു. മലമ്പനി, മന്ത് രോഗനിര്‍ണയ പരിശോധനയാണ് നടത്തിയത്. 
രോഗം കണ്ടെത്തുന്നവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ പി റിയാസ് അറിയിച്ചു. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്‌മാന്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഒ ബിന്ദു, ആരോഗ്യ പ്രവര്‍ത്തകര്‍, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ ഹരിജ, കിഷോര്‍ കുമാര്‍, ഫീല്‍ഡ് അസിസ്റ്റന്റുമാര്‍, ഫീല്‍ഡ് വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date