ജലജന്യരോഗങ്ങള്‍
* മഴക്കാലത്ത് വയറിളക്കം പോലുള്ള ജലജന്യ രോഗങ്ങളെയും കരുതിയിരിക്കണം.
* ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ് എന്നിവ ഉപയോഗിച്ച് ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം.
* വയറിളക്ക രോഗമുള്ള വ്യക്തികള്‍ ഉപയോഗിക്കുന്ന ശൗചാലയം, ശരിയായ രീതിയില്‍ അണുനശീകരണം നടത്താതെ രോഗമില്ലാത്തവര്‍ ഉപയോഗിക്കുന്നത് രോഗപകര്‍ച്ച വേഗത്തിലാക്കും.
* കുടിവെള്ള സ്രോതസ്സുകള്‍ യഥാസമയം അണുവിമുക്തമാക്കണം.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
* ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കാം. പഴകിയതും തണുത്തതുമായ ഭക്ഷണം ഒഴിവാക്കാം.
* ജലദോഷം, പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ നിസ്സാരമായി കാണരുത്.
* ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ സ്വയംചികിത്സ നടത്താതെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ചികിത്സ തുടങ്ങേണ്ടത് രോഗം മാറാന്‍ പരമപ്രധാനമാണ്.
- Log in to post comments