Skip to main content

തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷൻ ജൂൺ 30 വരെ നീട്ടി; ട്രാൻസ്ജെൻഡർ പഠിതാക്കൾക്ക് സ്കോളർഷിപ്പും

 

 

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്ത്ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. അപേക്ഷകർക്ക് മെയ് ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം. 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1950 രൂപയാണ് കോഴ്സ് ഫീസ്. പത്താം ക്ലാസ് പാസായി 2026 മെയ് ഒന്നിന് 22 വയസ്സ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലെ ഹ്യുമാനിറ്റീസ്കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം. 300 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 2600 രൂപയാണ് ഹയർ സെക്കൻഡറി കോഴ്സ് ഫീസ്.

 

പത്താംതരം തുല്യതാ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എസ്.എസ്.എൽ.സി പാസായവരെപ്പോലെ തന്നെ ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനങ്ങൾക്കും അർഹതയുണ്ടായിരിക്കും.

 

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. പത്താംതരത്തിന് 100 രൂപയും ഹയർ സെക്കൻഡറിക്കും 300 രൂപയും രജിസ്ട്രേഷൻ ഫീസ് അടച്ചാൽ മതിയാകും. കൂടാതെ 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവർക്കും ട്രാൻസ്ജെൻഡർ പഠിതാക്കൾക്കും കോഴ്സ് ഫീസ് പൂർണമായും സൗജന്യമാണ്. ഇതിനുപുറമേ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പഠനകാലയളവിൽ പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപയും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1250 രൂപയും ലഭിക്കും.

 

വിശദവിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാരുമായോ ബന്ധപ്പെടേണ്ടതാണ്.

 

വെബ്സൈറ്റ്- kslma.keltron.inwww.literacymissionkerala.orgഫോൺ: 0487 236502494968779137558941039.

date